ബംഗളൂരു: രാജ്യത്തെയും എല്ലാ സർക്കാർ സംവിധാനങ്ങളെയും വർഗീയവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾക്കെതിരെ സി.പി.ഐയുടെ നേതൃത്വത്തിൽ ശനിയാഴ്ച സംസ്ഥാനതലത്തിൽ പ്രതിഷേധ ധർണ നടത്തും. നാണ്യപ്പെരുപ്പം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ച് രാജ്യത്തെ വർഗീയവത്കരിക്കുകയാണ് ബി.ജെ.പി സർക്കാർ ചെയ്യുന്നതെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ബംഗളൂരുവിലെ പ്രതിഷേധം ശനിയാഴ്ച രാവിലെ 11ന് ഫ്രീഡം പാർക്കിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.