ബംഗളൂരു: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പൂർത്തിയായാലുടൻ കർണാടകയിൽ കോൺഗ്രസ് പുനഃസംഘന നടക്കുമെന്ന് സംസ്ഥാന വർക്കിങ് പ്രസിഡന്റും മന്ത്രിയുമായ സതീഷ് ജാർക്കിഹോളി പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി വർക്കിങ് പ്രസിഡന്റുമാർ, ജില്ല പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ഭാരവാഹികളെ മാറ്റും. ജാർക്കിഹോളിക്കുപുറമെ മന്ത്രിമാരായ രാമലിംഗ റെഡ്ഡി, ഈശ്വർ ഖൻഡ്രെ എന്നിവരും പി.സി.സി വർക്കിങ് പ്രസിഡന്റുമാരാണ്. തങ്ങളെ മാറ്റണമെന്ന് എ.ഐ.സി.സി നേതൃത്വത്തോട് ആവശ്യപ്പട്ടിട്ടുണ്ടെന്നും ജാർക്കിഹോളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.