കോൺഗ്രസ് നേതാവ് ആർ.വി. ദേവരാജ് അന്തരിച്ചു

ബംഗളൂരു: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ആർവി ദേവരാജ് (67) അന്തരിച്ചു. മൈസൂരുവിൽ തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മൂന്ന് തവണ എം.എൽ.എയായ ദേവരാജ് 1989ലും 1999ലും കോൺഗ്രസ് ടിക്കറ്റിൽ ചാമരാജ്പേട്ട് നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2004ൽ അദ്ദേഹം അന്നത്തെ മുഖ്യമന്ത്രി എസ്.എം. കൃഷ്ണക്കുവേണ്ടി മണ്ഡലം ഒഴിഞ്ഞുകൊടുത്തു.

2013ൽ ചിക്പേട്ട് നിയോജകമണ്ഡലത്തില്‍നിന്നും ജയിച്ച് നിയമസഭയിലേക്ക് തിരിച്ചെത്തി. 2000-2007 വരെ കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും 2016ല്‍ ഒന്നാം സിദ്ധരാമയ്യ സര്‍ക്കാറിന്‍റെ കാലത്ത് ചേരി വികസന ബോര്‍ഡിന്‍റെ ചെയര്‍മാനുമായിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും എ.ഐ.സി.സി മെംബറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം അറിയിച്ചു. 

Tags:    
News Summary - Congress leader R.V. Devaraj passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.