കോൺഗ്രസ്​ നേതാവ്​ ആർ. ധ്രുവനാരായണ അന്തരിച്ചു

ബം​ഗ​ളൂ​രു: ചാ​മ​രാ​ജ്​​ന​ഗ​ർ മു​ൻ എം.​പി​യും കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റു​മാ​യ ആ​ർ. ധ്രു​വ​നാ​രാ​യ​ണ (62) അന്തരിച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. 2009, 2014 കാ​ല​ത്ത്​ ചാ​മ​രാ​ജ്​​ന​ഗ​ർ എം.​പി ആ​യി​രു​ന്നു. 2019ൽ ​ബി.​ജെ.​പി​യു​ടെ വി. ​ശ്രീ​നി​വാ​സ്​ പ്ര​സാ​ദി​നോ​ട്​ പ​രാ​ജ​യ​പ്പെ​ട്ടു. 2004ൽ ​സ​ന്തേ​മാ​ര​ഹ​ള്ളി മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും 2008ൽ ​കൊ​ല്ലെ​ഗ​ൽ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും എം.​എ​ൽ.​എ​യാ​യി. 2004ൽ ​ജെ.​ഡി.​എ​സി​ന്‍റെ എ.​ആ​ർ. കൃ​ഷ്ണ​മൂ​ർ​ത്തി​യോ​ട്​ കേ​വ​ലം ഒ​രു വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന്​ ജ​യി​ച്ച്​ ച​രി​​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ചു. മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​രോ​ട്​ അ​ടു​ത്ത ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്നു.

1961 ജൂ​ലൈ 31ന്​ ​സി. രം​ഗ​സ്വാ​മി​യു​ടെ മ​ക​നാ​യി ചാ​മ​രാ​ജ്​​ന​ഗ​റി​ലാ​യി​രു​ന്നു​ ജ​ന​നം. അ​ൽ​പ​കാ​ലം കൃ​ഷി ഓ​ഫി​സ​റാ​യി​രു​ന്നു. ’83ലാ​ണ്​ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. എ​ൻ.​എ​സ്.​യു.​ഐ​യി​ല​ട​ക്കം പ്ര​വ​ർ​ത്തി​ച്ചു. തു​ട​ർ​ന്ന്​ പാ​ർ​ട്ടി​യി​ലെ വി​വി​ധ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു. മൈ​സൂ​രു വി​ജ​യ​ന​ഗ​ർ ഫോ​ർ​ത്ത്​ സ്​​റ്റേ​ജി​ലാ​ണ് താ​മ​സം. ഭാ​ര്യ: വീ​ണ. മ​ക്ക​ൾ: ദ​ർ​ശ​ൻ, ധി​ര​ൺ.

നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന്​ ​കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഡി.​കെ. ശി​വ​കു​മാ​ർ ശ​നി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന രാ​മ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ലെ പ്ര​ജ​ധ്വ​നി യാ​ത്ര റ​ദ്ദാ​ക്കി. കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഗാ​ർ​ഖെ,​ രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി തു​ട​ങ്ങി​യ നേ​താ​ക്ക​ൾ അ​നു​ശോ​ചി​ച്ചു. പ​ക​രം​വെ​ക്കാ​നി​ല്ലാ​ത്ത നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും വി​യോ​ഗം രേ​ഖ​പ്പെ​ടു​ത്താ​ൻ വാ​ക്കു​ക​ളി​ല്ലെ​ന്നും ക​ർ​ണാ​ട​ക​യു​ടെ ചു​മ​ത​ല​യു​ള്ള കോ​ൺ​ഗ്ര​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ൺ​ദീ​പ്​ സി​ങ്​ സു​ർ​ജേ​വാ​ല പ​റ​ഞ്ഞു.

നീ​ല​ഗി​രി-​വ​യ​നാ​ട് റെ​യി​ൽ​വേ ആ​ക്ഷ​ൻ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു

ബം​ഗ​ളൂ​രു: ധ്രു​വ​നാ​രാ​യ​ണ​യു​ടെ നി​ര്യാ​ണ​ത്തി​ൽ നീ​ല​ഗി​രി-​വ​യ​നാ​ട് റെ​യി​ൽ​വേ ആ​ക്ഷ​ൻ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. നി​ല​മ്പൂ​ർ-​ന​ഞ്ച​ൻ​കോ​ട് റെ​യി​ൽ​പാ​ത​ക്ക്​ വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ൽ പൂ​ർ​ണ സ​ഹ​ക​ര​ണം ന​ൽ​കി​യ വ്യ​ക്തി​യാ​ണ് ധ്രു​വ​നാ​രാ​യ​ണ. പ​ല​ത​വ​ണ ആ​ക്ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​ദ്ദേ​ഹ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

അ​ന്ത​രി​ച്ച ചാ​മ​രാ​ജ്​​ന​ഗ​ർ മു​ൻ എം.​പി​യും കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റു​മാ​യ ആ​ർ. ധ്രു​വ​നാ​രാ​യ​ണ​ക്ക്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഡി.​കെ. ശി​വ​കു​മാ​ർ, ക​ർ​ണാ​ട​ക​യു​ടെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ൺ​ദീ​പ്​ സി​ങ്​ സു​ർ​ജേ​വാ​ല തു​ട​ങ്ങി​യ​വ​ർ ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കു​ന്നു

ചാ​മ​രാ​ജ് ന​ഗ​റി​ൽ​നി​ന്ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് റെ​യി​ൽ​പാ​ത പ​ണി​യു​ക എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു. മൈ​സൂ​രു​വി​നും ന​ഞ്ച​ങ്കോ​ടി​നും ഇ​ട​യി​ൽ ദേ​ശീ​യ​പാ​ത 766 നാ​ലു​വ​രി​പ്പാ​ത​യാ​ക്കി​യ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​തും അ​ദ്ദേ​ഹ​മാ​ണ്. ആ​ക്ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ഡ്വ. ടി.​എം. റ​ഷീ​ദ്, സെ​ക്ര​ട്ട​റി വി​ന​യ​കു​മാ​ർ അ​ഴി​പ്പു​റ​ത്ത്, ജോ​സ് ത​ണ്ണി​ക്കോ​ട്, മോ​ഹ​ൻ ന​വ​രം​ഗ്, നാ​സ​ർ കാ​സിം, അ​ബ്ദു​ൽ റ​സാ​ക്ക് ചോ​ല​ക്ക​ൽ, മ​നോ​ജ്, പി.​വൈ. മ​ത്താ​യി, അ​നി​ൽ​കു​മാ​ർ, രാജൻ തോമസ്, ജോ​സ് ക​പ്യാ​രു​മ​ല, ജോ​യി​ച്ച​ൻ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Congress leader R. Dhruvanarayana passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.