വി.വി. മുഹമ്മദ്ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു

ബം​ഗ​ളൂ​രു : സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ (എം.​എം.​എ) മു​ൻ സെ​ക്ര​ട്ട​റി​യും ബാം​ഗ്ലൂ​ർ ശാ​ന്തി​ന​ഗ​ർ സ്വ​പ്ന സ്റ്റോ​ർ ഉ​ട​മ​യു​മാ​യ വി.​വി. മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ (സ്വ​പ്ന മ​ഹ്മൂ​ദ് ഹാ​ജി-67) നി​ര്യാ​ണ​ത്തി​ൽ എം.​എം.​എ അ​നു​ശോ​ചി​ച്ചു. ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ കാ​ര​ണം കു​റ​ച്ചു​കാ​ല​മാ​യി ക​ണ്ണൂ​ർ വാ​ര​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു.

സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന അ​ദ്ദേ​ഹം ജീ​വി​ത​ത്തി​ന്റെ ഭൂ​രി​ഭാ​ഗ​വും ചെ​ല​വ​ഴി​ച്ച​ത് ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു. ഡ​ബി​ൾ റോ​ഡ് ദാ​റു​ൽ ഹു​ദാ എ​ജു​ക്കേ​ഷ​ന​ൽ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ്, എം.​എം.​എ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ വ​ള​ന്റി​യ​റാ​യി ഹ​ജ്ജ് ക്യാ​മ്പി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​ർ വാ​രം സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: ഹ​സീ​ന. മ​ക്ക​ൾ: മു​ഹാ​സ്, മു​ഹ്സി​ന, മു​ബീ​ന, മു​സൈ​ന. മ​രു​മ​ക്ക​ൾ: ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ബാം​ഗ്ലൂ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ലീ​ഗ​ൽ അ​ഡ്വൈ​സ​ർ അ​ഡ്വ. ഇ​ല്യാ​സ്, സ​ഫീ​ർ.

നി​ഷ്ക​ള​ങ്ക​ത​യും ആ​ത്മാ​ർ​ഥ​ത​യു​മു​ള്ള ന​ല്ല പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു മ​ഹ്മൂ​ദ് ഹാ​ജി​യെ​ന്ന് എം.​എം.​എ പ്ര​സി​ഡ​ന്റ് ഡോ.​എ​ൻ.​എ. മു​ഹ​മ്മ​ദ് , ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ്, ശംസുദ്ധീൻ കൂടാളി എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Condolences on the demise of VV Muhammadhaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.