അബ്ദുറഹ്മാൻ
ഹാജി
ബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റും ടിപ്ടോപ് പ്ലാസ്റ്റിക് കമ്പനി ഉടമയുമായ സി.കെ. അബ്ദുറഹ്മാൻ ഹാജിയുടെ നിര്യാണത്തിൽ മലബാർ മുസ്ലിം അസോസിയേഷൻ അനുശോചിച്ചു. അസുഖ ബാധിതനായി കുറച്ച് കാലമായി നാട്ടിൽ ചികിത്സയിലായിരുന്നു. തലശ്ശേരി സ്വദേശിയായ അദ്ദേഹത്തിന് ബംഗളൂരുവുമായി ആഴത്തിലുള്ള ബന്ധമാണുള്ളത്. 1970 മുതൽ ബംഗളൂരുവിൽ ബിസിനസ് ആരംഭിക്കുകയും നിരവധി പേർക്ക് ജോലി നൽകുകയും ചെയ്തു. സാമൂഹികപ്രവർത്തന രംഗത്തും സജീവമായിരുന്നു.
1997 മുതൽ 2001 വരെയുള്ള കാലയളവിൽ മലബാർ മുസ്ലിം അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്നു. നല്ല വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്നും പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ്, ജനറൽ സെക്രട്ടറി ടി.സി. സിറാജ് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.