കേരള സമാജം ശിശുദിനാഘോഷത്തിൽ നിന്ന്
Posted On
date_range Updated On
date_range കേരള സമാജം ശിശുദിനാഘോഷം
ബംഗളൂരു: കേരള സമാജം കന്റോൺമെന്റ് സോൺ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ആർ.ടി നഗർ, കാവേരി നഗറിലുള്ള സമാജം ഓഫിസിൽ നടന്ന ആഘോഷങ്ങൾ വനിത വിഭാഗം ചെയർപേഴ്സൻ ദിവ്യ മുരളി ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം കൺവീനർ ദേവി ശിവൻ, വൈസ് ചെയർപേഴ്സൻ രമ്യ ഹരി, ഷീന ഫിലിപ്പ്, ജോയന്റ് കൺവീനർ രമ രവി, റാണി മധു, പ്രോഗ്രാം കൺവീനർ സുകന്യ വിഷ്ണു, ഫിനാൻസ് കൺവീനർ ജ്യോതി ബാലൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ, കേക്ക് വിതരണം എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.