ബംഗളൂരു: എം.എൽ.സി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തന്ത്രം അവലംബിച്ചിട്ടുണ്ടെന്ന പ്രചാരണം കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ നിഷേധിച്ചു. പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള നിയമസഭാംഗങ്ങൾ ക്രോസ് വോട്ട് ചെയ്തതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ട എം.എൽ.എമാരായ എസ്.ടി സോമശേഖർ, എ. ശിവറാം ഹെബ്ബാർ, ബസനഗൗഡ പാട്ടീൽ യത്നാൽ, ജെ.ഡി (എസ്) എം.എൽ.എ ജി.ടി ദേവഗൗഡ എന്നിവർ മനസ്സാക്ഷിക്ക് അനുസരിച്ചാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
മുമ്പ് കോൺഗ്രസിലായിരുന്ന സോമശേഖറും ഹെബ്ബറും 2019ൽ ബി.ജെ.പിയിലേക്ക് മാറി ബി.ജെ.പി സർക്കാരിൽ മന്ത്രിമാരായി പ്രവർത്തിച്ചു. എന്നാൽ, ഇപ്പോൾ അവർ കോൺഗ്രസുമായി പരസ്യമായി സഖ്യം ചേരുകയാണ്. കോൺഗ്രസ് ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് മുൻഗണനാ വോട്ടിങ് സമ്പ്രദായത്തെക്കുറിച്ച് ശരിയായ മാർഗനിർദേശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.