ബംഗളൂരു: വായ്പ ആപ് തട്ടിപ്പുകേസിൽ അറസ്റ്റിലായ ചൈനീസ് വനിത അടിയന്തരമായി സ്വദേശയാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി കർണാടക ഹൈകോടതി തള്ളി. വിചാരണ പൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. ചൈനീസ് വായ്പ ആപ് പവർ ബാങ്ക് തട്ടിപ്പുകേസിലെ പ്രതി ഹു ഷാവേലിനാണ് 80 വയസ്സുള്ള പിതാവിന് സുഖമില്ലെന്ന് ചൂണ്ടിക്കാട്ടി ചൈനയിലേക്ക് പോകാൻ അനുമതി തേടിയത്.
കേരളത്തിലും ഇവർക്കെതിരെ കേസുണ്ട്. നാട്ടിലേക്ക് മടങ്ങാൻ കേരള ഹൈകോടതി അനുവദിച്ചിട്ടുണ്ടെന്ന് വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതിയാണ് വനിത. 2017ൽ ഇന്ത്യയിൽ എത്തിയ ചൈനീസ് വനിത മലയാളിയായ അനസ് അഹമ്മദിനെ വിവാഹം കഴിച്ച് ബംഗളൂരുവിൽ താമസിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.