മഹിമ ദാസ്
മൈസൂരു: കാവേരി വന്യജീവി സങ്കേതത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട മൂന്ന് വേട്ടക്കാർക്കൊപ്പമുണ്ടായിരുന്നയാൾ അജ്ഞാത കേന്ദ്രത്തിൽ നിന്ന് പുറത്തുവിട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.
കൊല്ലപ്പെട്ട മരിയമംഗല സ്വദേശി ആന്റണിസ്വാമി (50), ജഗന്നാഥദോഡി സ്വദേശി ജോൺ റോസ് പീറ്റർ (42), ചാമരാജനഗർ ജില്ലയിലെ ലാർസദോഡി സ്വദേശി കുമാർ (33) എന്നിവർക്കൊപ്പം ഉണ്ടായിരുന്ന മഹിമദാസാണ് വിഡിയോ പുറത്തുവിട്ടത് . വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിയുതിർത്തപ്പോൾ മഹിമദാസ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃഗസംരക്ഷണ മന്ത്രി സി. പുട്ടരംഗ ഷെട്ടി അദ്ദേഹത്തെ സന്ദർശിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു.
തുടർന്ന് അപ്രത്യക്ഷനായി. 56 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ മഹിമദാസ്: ആഗസ്റ്റ് 15 ന് പുലർച്ചെ ഏകദേശം 5.20 ന് കുന്നിൽനിന്ന് ഞങ്ങൾ ഇറങ്ങിവന്നു. ഞങ്ങളെ നേരിട്ട വനംവകുപ്പ് ജീവനക്കാർ ഉടൻ വെടിയുതിർത്തു.
ഞാൻ ഭയന്ന് ഓടി. വീട്ടിലേക്ക് മടങ്ങിയ ഉടൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫോറസ്റ്റ് ജീവനക്കാരുടെ ഭാഗത്തുനിന്ന് എന്നെ അവരുടെ സാക്ഷിയാകാൻ സമ്മർദമുണ്ടായി. അതാണ് ഒളിവിൽ പോയത്.എനിക്ക് പൊലീസിനേയും പേടിയാണ്.
അതിനാൽ പുറത്തുവരാൻ പേടിയാണ്. പൊലീസ് എനിക്ക് സംരക്ഷണം നൽകണമെന്നാണ് വിഡിയോയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.