പ്രതിപക്ഷം വിധാൻ സൗധക്ക് പുറത്ത് പ്ലക്കാർഡുയർത്തി പ്രതിഷേധിക്കുന്നു
ബംഗളൂരു: ആസൂത്രണ മന്ത്രി ബി.നാഗേന്ദ്രയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രണ്ട് നിയമസഭകളിലും പുറത്തുംബി.ജെ.പി പ്രതിഷേധം.കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപറേഷനിൽ നിന്നുള്ള നികുതിദായകരുടെ 89.63 കോടി രൂപ തട്ടിയെടുത്തതിനെ തുടർന്ന് സിദ്ധരാമയ്യ മന്ത്രിസഭയിലെ പട്ടികവർഗ ക്ഷേമ മന്ത്രി സ്ഥാനം രാജിവെച്ചിരുന്ന നാഗേന്ദ്ര ഡി.കെ.ശിവകുമാർ മന്ത്രിസഭയിൽ ഉൾപ്പെട്ടനെതിരെയാണ് പ്രതിഷേധം.
അദ്ദേഹത്തിന്എതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ അന്വേഷിച്ച ഏജൻസികൾ നാഗേന്ദ്രക്ക് ക്ലീൻ ചിറ്റ് നൽകിയതായി ഇരുവരും പറഞ്ഞു. ഇതുവരെ ഒരു കോടതിയും ബെല്ലാരി എം.എൽ.എയെ ശിക്ഷിച്ചിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2024-ൽ ഉയർന്ന ആരോപണത്തെതുടർന്ന് മന്ത്രി സ്ഥാനം രാജിവെച്ച നാഗേന്ദ്രക്ക് സി.ഐ.ഡി ക്ലീൻ ചിറ്റ് നൽകിയതാണ്.
2024 ഒക്ടോബറിൽ ഇഡി കേസിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി നാഗേന്ദ്രക്ക് ജാമ്യം അനുവദിച്ചു. ബി.ജെ.പി പ്രക്ഷോഭം ഉപേക്ഷിച്ച് സഭ സാധാരണഗതിയിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും പരമേശ്വര ആവശ്യപ്പെട്ടു.
ഈ പ്രസ്താവന നടത്തുന്നതിന് പകരം നാഗേന്ദ്രയെ രാജിവെപ്പിക്കാൻ പ്രതിപക്ഷ നേതാവ് ആർ അശോക പറഞ്ഞു. ബിജെപി, ജെഡി(എസ്) അംഗങ്ങൾ നാഗേന്ദ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചു. നാഗേന്ദ്രക്കെതിരായ ആരോപണങ്ങൾ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് യതീന്ദ്ര ചൂണ്ടിക്കാട്ടി. എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകാൻ സർക്കാർ തയാറാണെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.