സി.​സി.​ബി.​ഐ പ്ലീ​ന​റി സ​മ്മേ​ള​നം ആ​ര്‍ച്ച് ബി​ഷ​പ് ഡോ. ​ലി​യോ​പോ​ള്‍ഡോ ഗി​രെ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സി.ബി.സി.ഐ 35ാം സമ്മേളനം സമാപിച്ചു

ബംഗളൂരു: നിരാശ ബാധിച്ചവരെ വെളിച്ചത്തിലേക്കും പ്രതീക്ഷയിലേക്കും നയിക്കുക എന്നതാണ് മെത്രാന്മാരുടെയും പുരോഹിതരുടെയും ചുമതലയെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) പ്രസിഡന്‍റ്​ ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. എല്ലാ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനൊപ്പം പരിഹാരമാര്‍ഗങ്ങളും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽ സി.ബി.സി.ഐ 35ാം സമ്മേളനത്തിന്‍റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുര്‍ബാനയില്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നതിന്‍റെയും അള്‍ത്താരയിലേക്ക് അഭിമുഖീകരിക്കുന്നതിന്‍റെയും ദൈവശാസ്ത്രപരവും ആരാധനപരവുമായ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

സ്ഥാനമൊഴിയുന്ന സി.ബി.സി.ഐ പ്രസിഡന്‍റ്​ കര്‍ദിനാള്‍ ഡോ. ഓഷ്വാള്‍ഡ് ഗ്രേഷ്യസ്, വൈസ് പ്രസിഡന്‍റ്​ ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് എന്നിവര്‍ സംസാരിച്ചു. കോറമംഗല സെന്‍റ്​ ജോണ്‍സ് നാഷനല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ആറു ദിവസങ്ങളിലായാണ്​ സമ്മേളനം നടന്നത്​.

ഇന്ത്യയിലെ മൂന്ന്​ റീത്തുകളിലുംപെട്ട ബിഷപ്പുമാരുടെ കൂട്ടായ്മയാണ്​ സി.ബി.സി.ഐ. മലങ്കരസഭകളിലായി 174 രൂപതകളില്‍ നിന്നുള്ള 200ഓളം ബിഷപ്പുമാരും 64 മുന്‍ ബിഷപ്പുമാരും സമ്മേളനത്തിൽ പങ്കെടുത്തു.

പ്ലീ​ന​റി സ​മ്മേ​ള​നം

കോ​ണ്‍ഫ​റ​ന്‍സ് ഓ​ഫ് കാ​ത്ത​ലി​ക് ബി​ഷ​പ്‌​സ് ഓ​ഫ് ഇ​ന്ത്യ (സി.​സി.​ബി.​ഐ) 33ാം പ്ലീ​ന​റി സ​മ്മേ​ള​നം ബം​ഗ​ളൂ​രു​വി​ല്‍ ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ന്‍ സ്ഥാ​ന​പ​തി ആ​ര്‍ച്ച് ബി​ഷ​പ് ഡോ. ​ലി​യോ​പോ​ള്‍ഡോ ഗി​രെ​ല്ലി ഉ​ദ്ഘാ​ട​നം​ചെ​യ്തു. സി.​സി.​ബി.​ഐ പ്ര​സി​ഡ​ന്‍റും ഗോ​വ-​ദാ​മ​ന്‍ ആ​ര്‍ച്ച് ബി​ഷ​പ്പു​മാ​യ ക​ര്‍ദി​നാ​ള്‍ ഫി​ലി​പ്പെ നെ​റി ഫെ​റാ​വോ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ദ്രാ​സ് - മൈ​ലാ​പ്പൂ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് റ​വ. ജോ​ര്‍ജ് ആ​ന്‍റ​ണി​സാ​മി, ഡ​ല്‍ഹി ആ​ര്‍ച്ച് ബി​ഷ​പ് റ​വ. അ​നി​ല്‍ കൗ​ട്ടോ, ഹൈ​ദ​രാ​ബാ​ദ് ആ​ര്‍ച്ച് ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ അ​ന്തോ​ണി പൂ​ല, സി.​സി.​ബി.​ഐ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​സ്റ്റീ​ഫ​ന്‍ ആ​ല​ത്ത​റ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - CBCI concluded its 35th session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.