മംഗളൂരു: ഉഡുപ്പി കുഞ്ഞാലുവിലെ റോഡിൽ പശുവിന്റെ അറുത്തെടുത്ത തല കണ്ടെത്തിയ സംഭവത്തിൽ പ്രകോപനപരമായ പ്രസ്താവന നടത്തിയതിന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി റിയാസ് കടമ്പുവിനെതിരെ ഉഡുപ്പി ടൗൺ പൊലീസ് സ്വമേധയാ കേസെടുത്തു.
ശനിയാഴ്ച ഉഡുപ്പിയിൽ നടന്ന പത്രസമ്മേളനത്തിൽ എസ്.ഡി.പി.ഐ നേതാവ് പറഞ്ഞത്, ഈ സംഭവം മറയാക്കി സംഘ്പരിവാറിന്റെയും ബി.ജെ.പിയുടെയും നേതാക്കൾ സാമൂഹിക ഐക്യം തകർക്കാൻ ശ്രമിക്കുകയാണെന്നാണ്.സമൂഹത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ആളുകൾക്കിടയിൽ വിദ്വേഷം വളർത്തുന്നതിനും കാരണമാകുന്ന അടിസ്ഥാനരഹിതമായ പ്രസ്താവനകൾ കടമ്പു നടത്തിയെന്ന് ആരോപിച്ച പൊലീസ് പൊതു പ്രസ്താവന കലാപത്തിന് കാരണമാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഇതേ വിഷയത്തിൽ പ്രകോപന പ്രസ്താവന നടത്തി എന്നതിന് വിശ്വഹിന്ദു പരിഷത് നേതാവ് ശരൺ പമ്പുവെല്ലിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.