യെദിയൂരപ്പ

ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസിന്‍റെ ജയം മിഥ്യാധാരണ -യെദിയൂരപ്പ

ബംഗളൂരു: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാക്കൾ സ്യൂട്ട്കേസ് നിറയെ പണവുമായി നടക്കുകയാണെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ബി.എസ്. യെദിയൂരപ്പ. പണം, മദ്യം, ആള്‍ബലം എന്നിവ ഉപയോഗിച്ച് വിജയിക്കാമെന്നത് കോണ്‍ഗ്രസിന്‍റെ മിഥ്യാധാരണയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ ഭരണം അഴിമതി നിറഞ്ഞതാണ്. ബി.ജെ.പി സ്ഥാനാർഥികളുടെ വിജയം ജനങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിന്‍റെ പ്രലോഭനങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും.

ബഗൽകോട്ടിലും ദാവൻഗരെ സൗത്തിലും ബി.ജെ.പി അധികാരം സ്ഥാപിക്കുന്നതോടെ അഴിമതിക്കാരായ കോൺഗ്രസിനെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കോണ്‍ഗ്രസ് പകല്‍കൊള്ള നടത്തുകയാണ്.അവരുടെ തനിനിറം ന്യൂനപക്ഷമായ മുസ് ലിം സമൂഹത്തിനറിയാം അതിനാല്‍ ഇത്തവണ അവര്‍ ബി.ജെ.പിയുടെ കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുമെന്ന ഭീതിയിലാണ് സിദ്ധരാമയ്യ രണ്ടാഴ്ചയായി രണ്ട് മണ്ഡലങ്ങളിലും പ്രചാരണം നടത്തുന്നതെന്നും യെദിയൂരപ്പ പറഞ്ഞു. 

Tags:    
News Summary - By-elections: Congress' victory is an illusion - Yediyurappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.