ബംഗളൂരു: മാർച്ച് 24 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗതാഗത മന്ത്രി ബി. ശ്രീരാമുലു ട്രാൻസ്പോർട്ട് ജീവനക്കാരുമായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ബുധനാഴ്ച രാത്രിയോടെ നടന്ന ചർച്ചയിൽ ശമ്പളം എട്ടു ശതമാനം വർധിപ്പിക്കാമെന്ന് മന്ത്രി നിർദേശിച്ചെങ്കിലും ജീവനക്കാരുടെ സംഘടനകൾ അംഗീകരിച്ചില്ല. ജീവനക്കാരുടെ സംഘടനയായ കർണാടക റോഡ് ട്രാൻസ്പോർട്ട് എപ്ലോയീസ് ലീഗ്, കെ.എസ്.ആർ.ടി.സി സ്റ്റാഫ് വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) എന്നീ സംഘടനകളുടെ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.
അടിസ്ഥാന ശമ്പളം 25 ശതമാനമാക്കാതെ പണിമുടക്ക് പിൻവലിക്കില്ലെന്ന് സംഘടനകൾ അറിയിച്ചു. നേരത്തേ നടന്ന സമരങ്ങളിൽ ജീവനക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന ആവശ്യത്തിലും തീരുമാനമുണ്ടായില്ല. ജീവനക്കാർക്ക് മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ അവസരമൊരുക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.