കോളജ് ഭരണ തർക്കത്തിൽ പക്ഷം ചേർന്ന് കൈക്കൂലി: എസ്.ഐക്ക് സസ്പെൻഷൻ

മംഗളൂരു: സ്വകാര്യ കോളജ് ഭരണത്തിൽ മലയാളി ദമ്പതികൾ തമ്മിലുള്ള തർക്കത്തിൽ പക്ഷം ചേർന്ന് കേസെടുക്കാൻ കൈക്കൂലി വാങ്ങി എന്ന പരാതിയിൽ എസ്.ഐക്ക് സസ്പെൻഷൻ. ഉഡുപ്പി ജില്ലയിലെ കാർകള പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശംബുലിംഗയ്യയെയാണ് ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുൺ കുമാർ സസ്പെൻഡ് ചെയ്തത്.

കൊട സ്റ്റേഷൻ ചുമതലയിലായിരിക്കെ കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ സഹിതം പൊതു പ്രവർത്തകൻ പരാതി നൽകിയിരുന്നു.ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ശേഷമാണ് നടപടി.

മലയാളി ദമ്പതികളായ മധുഭാസ്കറും മഹിമ മധുവും ചേർന്ന് സൈബറകട്ടയിൽ നടത്തുന്ന സ്വകാര്യ കോളജ് ഭരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം നടന്ന തർക്കം കാമ്പസിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.18 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്ഥാപനം 15 വർഷമായി ഒരുമിച്ച് കൊണ്ടുപോയ ദമ്പതികൾ പരസ്പരം അകന്നതായിരുന്നു കാരണം. ഭർത്താവും ഭാര്യയും നൽകിയ പരാതിയിൽ ഭാര്യക്ക് അനുകൂലമായും ഭർത്താവിന് എതിരേയും കേസ് റജിസ്റ്റർ ചെയ്യാൻ കൈക്കൂലി ഉറപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പരാതിക്കൊപ്പം എസ്.പിക്ക് നൽകിയത്.കൈക്കൂലി തുക അയക്കേണ്ട ബന്ധുവിന്റെ അക്കൗണ്ട് നമ്പർ എസ്.ഐ പറയുന്നത് വീഡിയോയിൽ ഉണ്ട്.

Tags:    
News Summary - Bribery for taking sides in college governance dispute: Suspension of S.I

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.