ബംഗളൂരു: ശിവമൊഗ്ഗയിൽ നബിദിന റാലിക്കിടെ ഇരു വിഭാഗങ്ങൾ തമ്മിൽ കല്ലേറും സംഘർഷവും അരങ്ങേറിയത് അന്വേഷിക്കാൻ ബി.ജെ.പി വസ്തുതാന്വേഷണ സംഘത്തെ അയക്കും.
വ്യാഴാഴ്ച രാവിലെ 11ന് സംഘർഷബാധിത പ്രദേശമായ റാഗിഗുഡ്ഡ സംഘം സന്ദർശിക്കുമെന്ന് സംസ്ഥാന പ്രസിഡന്റും എം.പിയുമായ നളിൻ കുമാർ കട്ടീൽ പറഞ്ഞു.
കട്ടീലിന്റെ നേതൃത്വത്തിൽ മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ, സി.എൻ. അശ്വത് നാരായ ൺ എം.എൽ.എ, മുൻമന്ത്രി അരഗ ജ്ഞാനേന്ദ്ര, ശിവമൊഗ്ഗ ബി.ജെ.പി എം.പി ബി.വൈ. രാഘവേന്ദ്ര, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയും എം.എൽ.സിയുമായ എൻ. രവികുമാർ, ചന്നബസപ്പ എം.എൽ.എ, എം.എൽസിമാരായ എസ്. രുദ്രെഗൗഡ, ഡി.എസ്. അരുൺ, ഭാരതി ഷെട്ടി എന്നിവരടങ്ങുന്നതാണ് സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.