ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

മംഗളൂരു: ഫറങ്കിപ്പേട്ടിന് സമീപം ലോറിയുമായി കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു. ബെൽത്തങ്ങാടി താലൂക്കിൽ പുത്തില ഗ്രാമത്തിലെ കലേഞ്ചബൈലു നിവാസി എൻ. ഇബ്രാഹിമാണ്(38) കൊല്ലപ്പെട്ടത്.

മംഗളൂരുവിൽ നിന്ന് ബെൽത്തങ്ങാടിയിലേക്ക് ബൈക്കിൽ പോവുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. മംഗളൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന മീൻ നിറച്ച ലോറി അദ്ദേഹത്തിന്റെ വാഹനത്തിൽ ഇടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പൊലീസ് പറഞ്ഞു

Tags:    
News Summary - Biker died by hitting lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.