Posted On
date_range Updated On
date_range ബംഗളൂരു നാഷനൽ പബ്ലിക് സ്കൂളിൽ ബോംബ് ഭീഷണി; വിദ്യാർഥികളെ ഒഴിപ്പിച്ചു
ബംഗളുരു: നാഷനൽ പബ്ലിക് സ്കൂളിൽ ബോംബ് ഭീഷണി. തുടർന്ന് സ്കൂളിൽ നിന്ന് വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. പൊലീസ് ഉടൻ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
''ബോംബ് നിർവീര്യ സ്ക്വാഡുമായി സ്കൂൾ മുഴുവൻ ഞങ്ങളുടെ സംഘം പരിശോധിച്ചു. കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.''-ബംഗളൂരു(വെസ്റ്റ്)ഡി.സി.പി ലക്ഷ്മൺ ബി നിംബാർഗി പറഞ്ഞു. ബോംബ് വെച്ചതായി സന്ദേശമയച്ചയാളെ കുറിച്ച് അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുമ്പ് ബംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണിയുണ്ടെന്ന തരത്തിൽ ട്വീറ്റ് ചെയ്ത വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളം അധികൃതരുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞ വർഷം ബംഗളൂരു വിമാനത്താവളത്തിന് നിരവധി ബോംബ് ഭീഷണികളാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.