ബംഗളൂരു: നഗരത്തിൽ 100 വൈദ്യുതി ബസുകൾകൂടി വൈകാതെ സർവിസ് നടത്തും. നോൺ എ.സി വിഭാഗത്തിലുള്ള ബസുകൾ പുതുവർഷത്തിൽ നഗരത്തിലെ പ്രധാന റൂട്ടുകളിൽ അവതരിപ്പിക്കുമെന്ന് ബി.എം.ടി.സി അറിയിച്ചു.
നഗരപരിധിയിലും സബർബൻ പ്രദേശങ്ങളിലുമുള്ള 12 റൂട്ടുകളാണ് ഇവക്കായി നിശ്ചയിച്ചിട്ടുള്ളത്. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് പ്രദേശങ്ങളിലും സർജാപുര, ചന്താപുര, ബന്നാർഘട്ട റോഡ് റൂട്ടുകളിലും പുതിയ ബസുകൾ സർവിസ് നടത്തും.
എ.സി ബസുകളല്ലാത്തതിനാൽ ഓർഡിനറി ബസുകളുടെ നിരക്കിൽതന്നെയാണ് ഇവ സർവിസ് നടത്തുക. ശക്തി സ്കീം ഗുണഭോക്താക്കൾക്ക് ഈ ബസുകളിലും സൗജന്യ യാത്ര ചെയ്യാം. ബസുകളുടെ പ്രവർത്തന കരാർ ടാറ്റ മോട്ടോഴ്സ് കമ്പനിയാണ് ഏറ്റെടുത്തതെങ്കിലും ബി.എം.ടി.സി കണ്ടക്ടർമാരെ വിന്യസിക്കും. കിലോമീറ്ററിന് 41 രൂപ പ്രവർത്തന ചെലവ് എന്ന നിലയിൽ സ്വകാര്യ ഓപറേറ്റർക്ക് ബി.എം.ടി.സി നൽകും.
ഓരോ ബസും പ്രതിദിനം 200 കിലോമീറ്ററും പ്രതിവർഷം 70,000 കിലോമീറ്ററും സർവിസ് നടത്തണമെന്നാണ് കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.