ബംഗളൂരു: ഐ.പി.എൽ കീരീടം നേടിയതിന്റെ ആഘോഷത്തിനിടെയുണ്ടായ ബംഗളൂരു സ്റ്റേഡിയം ദുരന്തവുമായി ബന്ധപ്പെട്ട് മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷന് കേന്ദ്രസർക്കാർ അംഗീകാരം. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായ ദയാനന്ദ, വികാസ് കുമാർ, ശേഖർ എന്നിവരുടെ സസ്പെൻഷനാണ് കേന്ദ്രം ഔദ്യോഗികമായി അംഗീകാരം നൽകിയത്.
ജൂൺ നാലിന് ആർ.സി.ബിയുടെ വിജയാഹ്ലാദ പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11പേർ മരിക്കാനിടയായ സംഭവത്തിൽ വീഴ്ച ചൂണ്ടിക്കാട്ടി ഐ.പി.എസ് ഓഫിസർമാരെ സസ്പെൻഡ് ചെയ്യാൻ കർണാടക സർക്കാർ കേന്ദ്രത്തോട് ശിപാർശ ചെയ്തിരുന്നു. ഈ ശിപാർശയാണ് ഇപ്പോൾ കേന്ദ്രസർക്കാർ അംഗീകരിച്ചത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ കർണാടക പൊലീസിന് വീഴ്ചപറ്റിയെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.