ബംഗളൂരു: ഗസ്സയിൽ ഇസ്രായേൽ വംശഹത്യക്കെതിരെ സെപ്റ്റംബർ 12ന് ഫ്രീഡം പാർക്കിൽ നടത്താനിരുന്ന പ്രതിഷേധത്തിന് ബംഗളൂരു പൊലീസ് അനുമതി നിഷേധിച്ചു. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എ.ഐ.എസ്.എ), ബംഗളൂരു ഫോർ ജസ്റ്റിസ് ആൻഡ് പീസ്, ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.
ഉപ്പാർപേട്ട് പൊലീസ് സ്റ്റേഷന് ഇൻസ്പെക്ടർ സെപ്റ്റംബർ ഒമ്പതിന് സംഘാടകരെ രേഖാമൂലം വിസമ്മതം അറിയിച്ചു. ഗണേശ നിമജ്ജന ഘോഷയാത്രകള്‍ക്ക് പൊലീസുകാരുടെ ആവശ്യകത മുന്‍ നിര്‍ത്തിയാണ് വിസമ്മതം അറിയിച്ചതെന്നും സെപ്റ്റംബർ 22നും 29നും ഇടയിൽ പ്രതിഷേധം സംഘടിപ്പിക്കാമെന്നും സംഘാടകരോട് ആവശ്യപ്പെട്ടതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.