ബംഗളൂരു മലയാളി ഫോറം സംഘടിപ്പിച്ച നോര്‍ക്ക ഐ.ഡി, ഇന്‍ഷുറന്‍സ് കാര്‍ഡ് കാമ്പയിൻ
ബംഗളൂരു: മലയാളി ഫോറത്തിന്റെ നേതൃത്വത്തില്‍ നോര്‍ക്ക തിരിച്ചറിയൽ കാര്‍ഡിന്റെയും ഇന്‍ഷുറന്‍സ് കാര്‍ഡിന്റെയും കാമ്പയിന് ജയനഗര്‍ ഈസ്റ്റ് എൻഡിലെ ഓഫിസില്‍ നടത്തി. നോര്‍ക്ക ബംഗളൂരു ഡെവലപ്മെന്റ് ഓഫിസര്‍ റീസ രഞ്ജിത് മുഖ്യാതിഥിയായി. പ്രസിഡന്റ് പി.ജെ. ജോജോ അധ്യക്ഷതവഹിച്ചു.
സെക്രട്ടറി ഷിബു ശിവദാസ്, ഹെറാള്‍ഡ് മാത്യു, അരുണ്‍ ജോര്‍ജ്, ഇ.ജെ. സജീവ്, അഡ്വ. മെന്റോ ഐസക്, മധു കലമാനൂര്‍, ഡോ. ബീന പ്രവീണ്‍, എം.കെ. രാജേന്ദ്രന്, അഡ്വ. ഹനീഷ്, ജോസഫ് മാത്യു എന്നിവര്‍ സംസാരിച്ചു. സൈമണ്‍ തലക്കോടന്‍, രവി ചന്ദ്രന്, ചാര്‍ലി മാത്യു, ഷാജു ദേവസ്സി, ടോണി, ഓമന ജേക്കബ്, എം.എ. ബൈജു, അനില്‍ ധര്‍മപതി, എബിന്, അമല്‍, ഉമേഷ്, എസ്. അശ്വിനി, ലോറന്‍സ്, ആല്വിന് എന്നിവര്‍ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.