ബംഗളൂരു: ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള വന്ദേ ഭാരതിന്റെ സമയക്രമം റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചു. സർവിസ് നവംബർ പകുതിയോടെ ആരംഭിക്കും. റെയിൽവേ ബോർഡ് വെള്ളിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ട്രെയിൻ നമ്പർ 26651 രാവിലെ 5.10ന് ബംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.50ന് എറണാകുളം ജങ്ഷനിൽ എത്തും.
ട്രെയിൻ നമ്പർ 26652 ഉച്ചക്ക് 2.20ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെട്ട് രാത്രി 11ന് ബംഗളൂരുവിൽ എത്തും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും.
സർവിസ് ഉടൻ ആരംഭിക്കാൻ ദക്ഷിണ റെയിൽവേ, ദക്ഷിണ പശ്ചിമ റെയിൽവേ സോണുകൾക്ക് മന്ത്രാലയം നിർദേശം നൽകി. തിരുവനന്തപുരം-കാസർകോട്, തിരുവനന്തപുരം-മംഗലാപുരം റൂട്ടുകൾക്കു ശേഷം കേരളത്തിലെ മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് സർവിസാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.