Posted On
date_range Updated On
date_range ബംഗളൂരു- ഹൈദരാബാദ് വന്ദേഭാരത് ട്രെയിൻ 24 മുതൽ
ബംഗളൂരു: ബംഗളൂരുവിനെയും ഹൈദരാബാദിനെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് ട്രെയിൻ 24 മുതൽ ഓടും. ബംഗളൂരുവിലെ യശ്വന്ത്പുരക്കും ഹൈദരാബാദിലെ കച്ചെഗുഡക്കും ഇടയിലുള്ള യാത്രാസമയം 8.30 മണിക്കൂർ ആയി കുറയും. 71.74 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുക. പ്രധാനമന്ത്രി നരേന്ദ്രേ മോദി ഉദ്ഘാടനം ചെയ്യും.
യശ്വന്ത്പുരയിൽ ഉച്ചക്ക് രണ്ടിന് എത്തുന്ന ട്രെയിൻ 2.45ന് തിരിച്ച് കച്ചെഗുഡയിലേക്ക് തിരിക്കും. പരീക്ഷണഓട്ടം വ്യാഴാഴ്ച കഴിഞ്ഞു. ഇതോടെ കർണാടകയിലൂടെ ഓടുന്ന വന്ദേഭാരത് ട്രെയിനുകൾ മൂന്നാകും. മൈസൂരു-ചെന്നൈ, കെ.എസ്.ആർ ബംഗളൂരു-ഹുബ്ബള്ളി വന്ദേഭാരത് എക്സ്പ്രസുകളാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.