ബംഗളൂരു: കബ്ബൺ പാർക്കിലെ പിക് നിക് നിരോധനം പുനഃപരിശോധിക്കണമെന്ന് ബംഗളൂരു നിവാസികൾ. ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകമാർ കബ്ബൺ പാർക്കിൽ നടത്തിയ ‘വോക് വിത്ത് ബംഗളൂരു’ പരിപാടിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. നഗരത്തിന്റെ തിരക്കുകളിൽ നിന്നകന്ന് കുടുംബവുമൊത്ത് സമയം ചെലവിടുന്ന ഇടമാണ് കബ്ബൺ പാർക്ക്. അടുത്തിടെയാണ് പാർക്കിൽ പിക് നിക് നിരോധനം ഏർപ്പെടുത്തിയത്.
പാർക്കിൽ ചെറിയ പിക്നിക്കുകൾ നടത്താൻ അനുമതി നൽകണമെന്നും ഇതിനായി ചെറിയ തുക ഏർപ്പെടുത്തുകയും പാർക്കിൽ പ്രത്യേക സ്ഥലങ്ങൾ അനുവദിക്കുകയും വേണമെന്ന് അരുൺ പൈ ആവശ്യപ്പെട്ടു. നഗരവാസികൾക്ക് പ്രകൃതിയുമായി ഇടപഴകാൻ ബംഗളൂരുവിൽ കുറച്ച് സ്ഥലങ്ങൾ മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നം പരിഗണിക്കാമെന്നും പൊതുജനങ്ങൾക്ക് പാർക്ക് സൗജന്യമായി ഉപയോഗിക്കാമെന്നും ഇതിനായി ഫീസ് ഏർപ്പെടുത്തില്ലെന്നും ഉപമുഖ്യമന്ത്രി മറുപടി നൽകി. നിലവിൽ പാർക്കിൽ പിക് നിക്കുകൾ അനുവദനീയമല്ല. ആളുകൾ കൂട്ടത്തോടെ വന്നിരുന്ന് പുല്ലിന് കേടുപാടുകൾ വരുത്തുകയും മാലിന്യം അടിഞ്ഞുകൂടുകയും ചെയ്യുന്നു എന്ന് ഹോർട്ടികൾചർ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. ഹോർട്ടികൾചർ വകുപ്പിന് ബജറ്റിൽ എട്ട് കോടി രൂപ അനുവദിച്ചിട്ടും മതിയായ പരിപാലനം നൽകുന്നില്ലെന്ന് പ്രിയ ചെട്ടി രാജ്ഗോപാലൻ പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.