ബംഗളൂരു: മയക്കുമരുന്ന് കടത്തുകാരനെന്ന് സംശയിച്ച് മര്‍ദിച്ച നൈജീരിയന്‍ വംശജന് മരിച്ചു. അദിയാക്കോ മസാലിയോയാണ് (40) മരിച്ചത്. കോഴിക്കടയില്‍ സുഹൃത്തുക്കളോടൊപ്പം എത്തിയ അദിയാക്കോ മസാലിയോയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ കടയുടമയും നാട്ടുകാരും ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു. ഇയാള്‍ മയക്കുമരുന്ന് ലഭിക്കുന്നതിനായി ലൊക്കേഷന്‍ ഷെയര്‍ ചെയ്യുകയാണെന്ന് സംശയിച്ച് കടയുടമ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. പ്രകോപിതനായ അദിയാക്കോ മസാലിയോ തൊട്ടടുത്ത കടയില്‍നിന്ന് കത്തിയെടുത്ത് കടയുടമയെ കുത്തി.
തുടര്‍ന്ന് കടയുടമ മരക്കഷണം ഉപയോഗിച്ച് അദിയാക്കോ മസാലിയോയുടെ തലക്കടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ നൈജീരിയന്‍ യുവാവിന് മയക്കുമരുന്ന് കച്ചവടവുമായി ബന്ധമില്ലെന്നും ഇയാള്‍ക്കെതിരെ കേസുകള്‍ ഒന്നും നിലവിലില്ലെന്നും കണ്ടെത്തി. സംഭവത്തില്‍ കോഴിക്കട ഉടമ യാസീന്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.