എ.കെ. അഷ്റഫ് ഹാജി (ചെയർ), സുഹൈൽ ഫൈസി (ജന. കൺ)

‘മഹല്ലുകളിൽ ഛിദ്രത വരുത്താനുള്ള ഗൂഢ ശ്രമം ചെറുക്കും’- ബാംഗ്ലൂർ സമസ്ത കോഓഡിനേഷൻ കമ്മിറ്റി

ബംഗളൂരു: ബംഗളൂരുവിൽ സമസ്തയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും പോഷക ഘടകങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ബാംഗ്ലൂർ സമസ്ത കോഓഡിനേഷൻ കമ്മിറ്റി നിലവിൽവന്നു. പോഷക ഘടങ്ങളായ എസ്.കെ.ജെ.എം, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എം.എം.എ എന്നീ ഉപ ഘടകങ്ങളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് ബാംഗ്ലൂർ സമസ്ത കോഓഡിനേഷൻ കമ്മിറ്റി.

സമസ്തയുടെ സംഘ ശക്തിയെ ബംഗളൂരുവിൽ ദുർബലപ്പെടുത്തുന്നതിന്റെ ഭാഗമായി ബോധപൂർവം മഹല്ലുകളിൽ ഛിദ്രത വരുത്താനുള്ള ഗൂഢ ശ്രമങ്ങൾ തിരിച്ചറിയുകയും അതിനെ ശക്തമായി ചെറുക്കാനും പ്രഥമ യോഗം തീരുമാനിച്ചു. റബീഉൽ അവ്വൽ ആദ്യത്തിൽ ഗ്രാൻഡ് മീലാദ് സംഗമം നടത്താനും തീരുമാനിച്ചു.

ഭാരവാഹികളായി എ.കെ. അഷ്റഫ് ഹാജി കമ്മനഹള്ളി (ചെയർ), സുഹൈൽ ഫൈസി എം.ജി റോഡ് (ജന. കൺ), പി.എം. അബ്ദുല്ലത്തീഫ് ഹാജി ആർ.സി പുരം (ട്രഷ), ടി.സി സിറാജ്‍, ഹുസൈനാർ ഫൈസി, ശംസുദ്ദീൻ സാറ്റലൈറ്റ്, ജുനൈദ് കെ. (വൈ. ചെയർ), സമദ് മൗലവി മാണിയൂർ, മുസ്തഫ ഹുദവി ബൊമ്മനഹള്ളി, കെ.കെ. സലീം, ശാജൽ സി.എച്ച് (ജോ. കൺ) എന്നിവരെ തെരഞ്ഞെടുത്തു. സമസ്തയുടെ കീഴിൽ ബംഗളൂരുവിൽ നടന്നുവരുന്ന മുഴുവൻ മഹല്ല് ജമാഅത്തുകളുടെയും പ്രസിഡന്റ്, ജന. സെക്രട്ടറി എന്നിവർ കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങളായിരിക്കും.

Tags:    
News Summary - Bangalore Samastha Coordination Committee meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.