ബാംഗ്ലൂർ പ്രവാസി ഫ്രണ്ട്സ് നടത്തിയ നേതൃസംഗമത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം രശ്മി കുമാരി നിലവിളക്ക് കൊളുത്തുന്നു
ബംഗളൂരു: കേരളത്തിൽ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ബാംഗ്ലൂർ പ്രവാസി മലയാളികൾക്ക് സ്വീകരണം നൽകുന്നതിയായി ബാംഗ്ലൂർ പ്രവാസി ഫ്രണ്ട്സിന്റെ ആഭിമുഖ്യത്തിൽ നേതൃസംഗമം സംഘടിപ്പിച്ചു.
കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി) ജനറൽ സെക്രട്ടറി ഡി.കെ. മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂർ പ്രവാസി ഫ്രണ്ട്സ് ജനറൽ കൺവീനർ ജി. വിനു അധ്യക്ഷതവഹിച്ചു. കേരള സമാജം പ്രസിഡന്റ് എം. ഹനീഫ്, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, ലോക കേരള സഭ അംഗം റജി കുമാർ, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം മനോജ് വർഗീസ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം രശ്മി കുമാരി, പ്രമാടം ഗ്രാമപഞ്ചായത്ത് അംഗം ടി. ലിജ, ആല പഞ്ചായത്ത് അംഗം സീമ ശ്രീകുമാർ, ഗാന്ധി ദർശൻ വേദി ആലപ്പുഴ ജില്ല ചെയർമാൻ സജി തെക്കേതലക്കൽ, മഹിളാ കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് പ്രസിഡന്റ് മറിയാമ്മ ചെറിയാൻ, മഹിള കോൺഗ്രസ് ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി അനിത സജി, കേരള സമാജം അസിസ്റ്റന്റ് സെക്രട്ടറി മുരളീധരൻ, സോമരാജ്, രാജീവൻ, ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. കൈരളി ഗന്ധർവ സംഗീതം ഫെയിം നന്ദലാൽ, അമ്പിളി, ഹൃതിക മനോജ്, കൃഷ്ണേന്ദു എന്നിവർ നയിച്ച ഗാനമേളയും അത്താഴവിരുന്നും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.