ബാംഗ്ലൂർ ഭദ്രാസനം മെൽത്തോ കൺവെൻഷൻ 17 മുതൽ

ബംഗളൂരു: മലങ്കര ഓർത്തഡോൿസ്‌ സഭ ബാംഗ്ലൂർ ഭദ്രാസന കൺവെൻഷൻ, ‘മെൽത്തോ 2023’ ഫെബ്രുവരി 17,18,19 തീയതികളിൽ നടക്കും. വെള്ളിയാഴ്ച്ച വൈകിട്ട് ആറിന്​ സന്ധ്യ പ്രാർത്ഥനയോടെ കൺവെൻഷൻ ആരംഭിക്കും.

ബാംഗ്ലൂർ മേഖലയിലെ ഇടവകകളുടെ ആഭിമുഖ്യത്തിൽ ക്യാമ്പസ്‌ ക്രൂസൈഡ് ഓഡിറ്റോറിയത്തിലാണ്​ പരിപാടി. ബാംഗ്ലൂർ ഭദ്രാസന മെത്രാപോലിത്ത ഡോ. എബ്രഹാം മാർ സെറാഫിം അധ്യക്ഷത വഹിക്കും.

കൺവെൻഷനിൽ ഇടുക്കി ഭദ്രാസന മെത്രാപോലിത്ത സഖറിയ മാർ സേവേറിയോസ് മെത്രാപോലിത്ത വചനപ്രഘോഷണം നടത്തും. കൺവെൻഷനോട് അനുബന്ധിച്ച്​ വിവിധ പഠനക്ലാസുകൾ ഉണ്ടാകും. വിവിധ മേഖലകളിൽ പ്രഗത്ഭരായ ഭദ്രാസനത്തിലെ വ്യക്തികളെ ആദരിക്കും.

Tags:    
News Summary - bangalore orthodox convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.