ബംഗളൂരു: ബംഗളൂരു സ്വദേശിയായ യുവാവിന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായത് 44 ലക്ഷം രൂപ ! കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 നു ഓണ്‍ലൈന്‍ സ്റ്റോക് മാര്ക്കേറ്റിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ പണം ഇരട്ടിയാക്കിത്തരാം എന്ന വാട്സ് ആപ് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നു യുവാവ് തട്ടിപ്പുകര് നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് 44 ലക്ഷം നിക്ഷേപിക്കുകയായിരുന്നു.
നിക്ഷേപിച്ച തുകപോലും തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നു തട്ടിപ്പു നടത്തിയവരെ ബന്ധപ്പെടാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്നു സൈബര്‍ പൊലീസില്‍ പരാതി നല്കി. കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രതയോടെയിരിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.