ബാംഗ്ലൂർ മെട്രോ സിറ്റി ക്ലബിന്റെ ഓണാഘോഷ പരിപാടിയിൽനിന്ന്
ബാംഗ്ലൂർ മെട്രോ സിറ്റി ക്ലബ് ഓണാഘോഷം
ബംഗളൂരു: ബാംഗ്ലൂർ മെട്രോ സിറ്റി ക്ലബിന്റെ ഈ വർഷത്തെ ഓണാഘോഷവും കുടുംബ സംഗമവും വൈവിധ്യമാർന്ന കലാകായിക പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ 10ന് പി.വി.കെ. രാമൻ ഭദ്രദീപം കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നൃത്തനൃത്യങ്ങൾ, നാടൻ പാട്ടിന്റെ നൃത്താവിഷ്കാരം, ഗാനാലാപനം എന്നിവ അരങ്ങേറി.
ഉച്ചക്ക് 12ന് നടന്ന കുടുംബ സംഗമം സെൻട്രൽ ജി.എസ്.ടി ആൻഡ് ഇൻകം ടാക്സ് സി.എ.ഒ ബിന്ദു മധുസൂദന പണിക്കർ നിർവഹിച്ചു. ചടങ്ങിൽ ബി.എം.സി.സി പ്രസിഡന്റ് അഡ്വ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ടി. മാധവൻ റിപ്പോർട്ട് അവതരിപ്പിച്ചു. നീതു കൃഷ്ണ സ്വാഗതവും വിപിൻ ശങ്കർ നന്ദിയും പറഞ്ഞു. ചടങ്ങിൽ സനൽദാസ്, നൗഷാദ്, ഡി.കെ. റിഷിത്, സംഗീത് രാജ് മോഹൻ, ആദിത്യ മാധവൻ എന്നിവർ സംസാരിച്ചു. ഉച്ചക്ക് ഓണസദ്യക്കുശേഷം ഉറിയടി, വടംവലി, ക്വിസ് മത്സരം എന്നിവക്കു പുറമെ, അമൽ അശോക് നയിച്ച ഫ്യൂഷൻ, ഷാനു ശ്യാമളിന്റെ പ്രഭാഷണം എന്നിവയും നടന്നു.
കേരള സമാജം പൂക്കള മത്സരം 14ന്
ബംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിത്തില്‍ സെപ്റ്റംബർ 14ന് നടക്കും. ഞായറാഴ്ച രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരം രണ്ടു മണിക്കൂര്‍ നീളും. മത്സരത്തിന് പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
പൂക്കളത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി വലുപ്പം 5x5 അടി. ഒരു ടീമില്‍ അഞ്ചുപേര്‍ക്ക് പങ്കെടുക്കാം. ബാംഗ്ലൂർ നിവാസികളെ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ. ഒന്നാം സമ്മാനം 15,000 രൂപയും റോളിങ് ട്രോഫിയും രണ്ടാം സമ്മാനം 10,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 5000 രൂപയും ട്രോഫിയും അഞ്ചു ടീമുകള്‍ക്ക് 2000 രൂപയും ട്രോഫിയും നല്‍കുമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, കൾച്ചറൽ സെക്രട്ടറി മുരളീധരൻ വി എന്നിവർ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബർ 10ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
ഇതു സംബന്ധിച്ച യോഗത്തില്‍ പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി.വി.എന്‍ ബാലകൃഷ്ണന്, ജോയന്റ് സെക്രട്ടറി ഒ.കെ. അനിൽ കുമാർ, അസി. സെക്രട്ടറി വി.എൽ. ജോസഫ്, കള്‍ച്ചറല്‍ സെക്രട്ടറി വി. മുരളീധരൻ തുടങ്ങിയവര്‍ സംബന്ധിച്ചു. രജിസ്ട്രേഷന്: +91 90363 39194, +91 87926 87607, 98861 81771
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.