മദ്റസ ഫെസ്റ്റ് ബാംഗ്ലൂർ ഇസ് ലാഹി സെന്റർ പ്രസിഡന്റ് കെ.വി. ബഷീർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ബാംഗ്ലൂർ ഇസ് ലാഹി സെന്ററിന്റെ നേതൃത്വത്തിൽ ശിവാജിനഗർ, ഒകാലിപുരം, ഇലക്ട്രോണിക് സിറ്റി മദ്റസകൾ സംയുക്തമായി മദ്റസ ഫെസ്റ്റ് 2025- 26 സംഘടിപ്പിച്ചു. ഇസ് ലാമിക ഗാനം, പ്രസംഗം, കഥ പറയൽ, സ്കിറ്റ്, ആംഗ്യപ്പാട്ട്, സംഭാഷണം എന്നിവ വിദ്യാർഥികൾ അവതരിപ്പിച്ചു.
പ്രസിഡന്റ് കെ.വി. ബഷീർ ഉദ്ഘാടനം ചെയ്തു. മദ്റസ കൺവീനർ ജമീഷ് അധ്യക്ഷതവഹിച്ചു. പ്രസീഡിയത്തിൽ നിസാം കെ. നസീർ, അബ്ദുൽ റഹ്മാൻ കുട്ടി, തഫസ്സുൽ, അധ്യാപകർ, രക്ഷിതാക്കൾ, പ്രവർത്തകർ, വിദ്യാർഥികൾ, ഫിറോസ് സ്വലാഹി എന്നിവർ പങ്കെടുത്തു. മദ്റസ കോഓഡിനേറ്റർ സൽമാൻ സ്വാഗതവും മദ്റസ സദർ നിസാർ സ്വലാഹി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.