ബംഗളൂരു: ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പതിനഞ്ചാമത് എഡിഷൻ ഫെബ്രുവരി 29 മുതൽ മാർച്ച് ഏഴുവരെ നടക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗത്തിലാണ് തീയതി തീരുമാനിച്ചത്. 29ന് വൈകീട്ട് വിധാൻ സൗധയിൽ നടക്കുന്ന ചടങ്ങിൽ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. മാർച്ച് ഒന്നിന് രാവിലെ മുതൽ രാജാജി നഗർ ഓറിയോൺ മാളിലെ പി.വി.ആർ സിനിമാസിലെ സ്ക്രീനുകളിലാണ് മുഖ്യ പ്രദർശനങ്ങൾ നടക്കുക. 50തിലേറെ രാജ്യങ്ങളിൽനിന്നുള്ള 200 ചിത്രങ്ങൾ 14 സ്ക്രീനുകളിലായി പ്രദർശിപ്പിക്കും. സമാപന സമ്മേളനത്തിൽ ഗവർണർ താവർ ചന്ദ് ഗഹ് ലോട്ട് അവാർഡ് വിതരണം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.