ഡി.കെ. സുരേഷ്
ബംഗളൂരു: ബംഗളൂരു മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് (ഇ.വി.എം) പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവും മുൻ ബംഗളൂരു റൂറൽ എം.പിയുമായ ഡി.കെ. സുരേഷ്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സഹോദരനാണ് സുരേഷ്. ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) കീഴിലുള്ള അഞ്ച് മുനിസിപ്പൽ കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾക്ക് ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ (എസ്.ഇ.സി) അറിയിച്ചതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കാമെന്ന 2025 സെപ്റ്റംബറിലെ മന്ത്രിസഭാ തീരുമാനത്തെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം. ഇ.വി.എമ്മുകളിൽ വിശ്വാസക്കുറവുണ്ട്. ബാലറ്റ് പേപ്പറില്‍നിന്ന് ഒരുപടി മുന്നോട്ടുവെച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു പടി പിന്നോട്ട് വെക്കുന്നത് ശരിയോ തെറ്റോ എന്ന് ഹൈകമാൻഡ് തീരുമാനിക്കണമെന്നും ബാംഗ്ലൂർ മിൽക്ക് യൂനിയൻ ലിമിറ്റഡ് പ്രസിഡന്റ് സുരേഷ് പറഞ്ഞു.
സംസ്ഥാന സർക്കാറിന്റെയും എസ്.ഇ.സിയുടെയും മേൽനോട്ടത്തിലായിരിക്കും മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടക്കുക. അതിനാൽ ഫലങ്ങളില്‍ ആർക്കും കൃത്രിമം കാണിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.