കർണാടകയിലെ ധർമസ്ഥലയിൽ യൂട്യൂബർമാർക്ക് നേരെ ആക്രമണം

മംഗളൂരു: ധർമസ്ഥലയിൽ നാല് യൂട്യൂബർമാരെ അജ്ഞാതർ ആക്രമിച്ചതായി പരാതി. അജയ് അഞ്ചൻ, അഭിഷേക്, വിജയ്, മറ്റൊരാൾ എന്നിവരാണ് അക്രമത്തിന് ഇരയായത്.

വിവരം അറിഞ്ഞ് ലോക്കൽ പൊലീസ് വളരെ വൈകി സ്ഥലത്തെത്തി. അപ്പോഴേക്കും അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ യൂട്യൂബർമാരെ ഉജിരെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുണിന്റെ നിർദേശം അനുസരിച്ച് സ്ഥലത്ത് പൊലീസ് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും സംഭവം അന്വേഷിക്കുകയും ചെയ്യുന്നു.

Tags:    
News Summary - Attack on YouTubers in Dharmasthala, Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.