ഡച്ച് യുട്യൂബർ പെഡ്രോ മോറ്റയെ ചിക്ക്പേട്ട് മാർക്കറ്റിലെ വ്യാപാരി കൈയേറ്റം ചെയ്യുന്നു
ബംഗളൂരു: നെതർലാൻഡ്സിൽനിന്നുള്ള യു ട്യൂബ് വ്ലോഗർക്ക് നേരെ ബംഗളൂരുവിലെ ചിക്ക്പേട്ട് മാർക്കറ്റിൽ കൈയേറ്റം. ഡച്ച് യുട്യൂബറായ പെഡ്രോ മോറ്റക്കാണ് ദുരനുഭവം.മാർക്കറ്റിൽനിന്ന് വിഡിയോ ചിത്രീകരിക്കുന്നതിനിടെ കാമറ ഓഫ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കടക്കാരൻ ഇദ്ദേഹത്തിന്റെ കൈക്ക് പിടിക്കുകയും ബലംപ്രയോഗിക്കുകയും ചെയ്യുകയായിരുന്നു. തന്റെ ‘മാഡ്ലി റോവർ’ എന്ന യുട്യൂബ് ചാനലിലൂടെയാണ് വിവരം പുറത്തുവിട്ടത്.
കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നതെങ്കിലും പുറത്തറിയുന്നത് തിങ്കളാഴ്ചയാണ്. സംഭവത്തിന്റെ വിഡിയോ വൈറലായിട്ടുണ്ട്. നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട സ്റ്റേഷനുകളിലേക്ക് വിവരംകൈമാറിയെന്ന് സിറ്റി പൊലീസ് അറിയിച്ചു. പരാതിപ്രകാരം മാർക്കറ്റിലെ വ്യാപാരി നവാബ് ഹയാത്ത് ഷരീഫിനെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.