സി.എം. അൻവര്‍ (പ്രസി.), കാസിം മൊകേരി (ജന. സെക്ര.)

എ.ഐ.കെ.എം.സി.സി മൈസൂരു ജില്ല കമ്മിറ്റി രൂപവത്കരിച്ചു

ബംഗളൂരു: എ.ഐ.കെ.എം.സി.സി മൈസൂരു ജില്ല കമ്മിറ്റി രൂപവത്കരണ യോഗം ആബിദ് കൺവെൻഷൻ സെന്ററിൽ നടന്നു. ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് യോഗം ഉദ്ഘാടനം ചെയ്തു. ഇക്ബാൽ മണലോടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ സി.എം. അൻവർ അധ്യക്ഷതവഹിച്ചു. എ.ഐ.കെ.എം.സി.സി സീനിയര്‍ പ്രസിഡന്റ് പി. മൊയ്തീന്‍ മുഖ്യാതിഥിയായിരുന്നു. അഡ്വ. ഫൈസൽ ബാബു മുഖ്യപ്രഭാഷണം നടത്തി.

ഡോ. അമീർ അലി, സെക്രട്ടറി കാസിം മൊകേരി, നിസാർ ഡോൾഫിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍: പി. മൊയ്‌തീൻ (മുഖ്യ രക്ഷാധികാരി), മുഹമ്മദ് ലോയൽ വേൾഡ് (രക്ഷാധികാരി), സി.എം. അൻവര്‍ (പ്രസി.), കാസിം മൊകേരി (ജന. സെക്ര.), പി.പി. അഷറഫ് (ട്രഷ.) ഇക്ബാൽ മണലോടി (സീനിയർ വൈസ് പ്രസി.), നിസാർ ഡോൾഫിൻ, ഹമീദ് വെങ്ങാട്ട്, നാസർ ഹുൻസൂർ (വൈസ് പ്രസി.). പി.പി. അഫ്സൽ, സലീം കാരാട്ട്, മുഷ്ത്താക് അഹ്‌മദ്‌, നൗഫൽ മഹാരാജ, അൻവർ ഇമേജ് (ജോയന്റ് സെക്ര.), സലീം കാരാട്ട്, ലത്തീഫ് അബ്ദുല്ല (എസ്.ടി.സി.എച്ച് പെയിന്‍ ആൻഡ് പാലിയേറ്റിവ് കോഓഡിനേറ്റർ).

Tags:    
News Summary - AIKMCC Mysore District Committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.