ബംഗളൂരു: എ.ഐ.കെ.എം.സി.സി മൈസൂരു എരിയ കമ്മിറ്റിയും ഫെഡറല്‍ ബാങ്കും സംയുക്തമായി മൈസൂർ മാനസഗംഗോത്രി ഏരിയയിൽ ലയൺസ് ജീവധാരയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മൈസൂറിന്റെ വിവിധ മേഖലകളിൽനിന്ന് ജനങ്ങൾ പങ്കെടുത്തു. എ.ബി. ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് റീജനല്‍ ഹെഡ് രാജീവ് മുഖ്യാതിഥിയായി. കെ.എം.സി.സി പ്രസിഡന്റ് സി.എം. അൻവർ അധ്യക്ഷതവഹിച്ചു. ഇക്ബാൽ മണലോടി സ്വാഗതവും ഫെഡറൽ ബാങ്ക് മാനേജര്‍ രാജശേഖർ നന്ദിയും പറഞ്ഞു. സി.പി. കുഞ്ഞു മുഹമ്മദ്, മുഹമ്മദ് ലോയൽ വേൾഡ്, കാസിം മൊകേരി, മൂസ, ഫർഷാദ്, നിസാം, നജിൻ, ലത്തീഫ് സ്വീറ്റ് പാലസ് എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.