ബംഗളൂരു: നന്ദിനി മില്‍ക് ഡെയറിയിലെ ജീവനക്കാര്‍ നന്ദിനി പാലില്‍ വെള്ളം കലര്‍ത്തിയതായി പരാതി. ഇതിനെത്തുടർന്ന് മൂന്നു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ബംഗളൂരു ജില്ലയിലെ ചിന്താമണി താലൂക്കിൽ മടികെരെ വില്ലേജിലെ മില്‍ക് ബി.എം.സി ഡെയറിയില്‍ കര്‍ഷകര്‍ കൊണ്ടുവന്ന പാലില്‍ ജീവനക്കാര്‍ വെള്ളം കലര്‍ത്തുകയായിരുന്നു. ചിക്കബല്ലാപ്പുര്‍ കോഓപറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂനിയന്‍ എം.ഡി ശ്രീനിവാസ ഗൗഡയാണ് ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. മടികെരെ മില്‍ക് ഡെയറി സെക്രട്ടറിയെയും തട്ടിപ്പിൽ നേരിട്ട് പങ്കാളിയായ ചിമുല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കെ. നാരായണസ്വാമി ഉള്‍പ്പെടെ ജീവനക്കാരാണ് നടപടിക്ക് വിധേയരായത്.
കര്‍ഷകര്‍ കൊണ്ടുവന്ന ശുദ്ധമായ പാലില്‍ 182 ലിറ്റര്‍ വെള്ളം കലര്‍ന്നതായി ചിമുല്‍ ഉദ്യോഗസ്ഥ സംഘം നടത്തിയ സമഗ്ര അന്വേഷണത്തില്‍ തെളിയുകയായിരുന്നു. ശുദ്ധമായ പാലില്‍ വെള്ളം കലര്‍ത്തി കൊള്ളയടിച്ച പണം യൂനിയന്‍ തിരികെ നല്‍കാനും ചിക്കബല്ലാപ്പുര്‍ കോഓപറേറ്റിവ് മില്‍ക് പ്രൊഡ്യൂസേഴ്സ് യൂനിയൻ എം.ഡി ശ്രീനിവാസ ഗൗഡ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.