Posted On
date_range Updated On
date_range പണവുമായി പോയ വാഹനം മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്
മംഗളൂരു: വിവിധ എ.ടി.എം കൗണ്ടറുകളിൽ നിറക്കാൻ പണവുമായി സഞ്ചരിച്ച വാഹനം ചൊവ്വാഴ്ച ഡിവൈഡറിലിടിച്ച് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു. മുൽകി മിഷൻ കോമ്പൗണ്ട് പരിസരത്താണ് അപകടം. ഡ്രൈവർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കുമാണ് പരിക്കേറ്റത്. മംഗളൂരു ഭാഗത്തേക്ക് വരുകയായിരുന്നു വാഹനം. മംഗളൂരു നോർത്ത് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.