Posted On
date_range Updated On
date_range സ്കൂൾ വാഹനമിടിച്ച് നാലു വയസ്സുകാരി മരിച്ചു
ബംഗളൂരു: കലബുറഗി അഫ്സൽപുരയിൽ സ്കൂൾ വാഹനമിടിച്ച് നാലു വയസ്സുകാരി മരിച്ചു. രാജശേഖർ ബന്നട്ടിയുടെ മകൾ ഖുശി ആണ് മരിച്ചത്. അശ്രദ്ധമായി വാഹനം പിന്നോട്ടെടുത്തതാണ് അപകട കാരണം. ഡ്രൈവർ ശ്രീശൈലനെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്കൂൾ വാഹനത്തിൽ വീടിനു മുന്നിലിറങ്ങിയ കുട്ടി വാഹനത്തിന് പിന്നിലൂടെ ഗേറ്റിനടുത്ത് നിന്ന പിതാവിനടുത്തേക്ക് ഓടുകയായിരുന്നു.
ഇതിനിടെ പിന്നോട്ടെടുത്ത വാഹനം കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധമൂലമാണ് കുട്ടി കൊല്ലപ്പെട്ടതെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് അഫ്സൽപുര പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.