കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായി കാർഗിൽ എക്യുപ്മെൻറ്സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച അന്തർസംസ്ഥാന വടംവലി മത്സരം
ചടങ്ങിൽനിന്ന്
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായി കാർഗിൽ എക്യുപ്മെന്റ്സിന്റെ സഹകരണത്തോടെ അന്തർസംസ്ഥാന വടംവലി മത്സരം സംഘടിപ്പിച്ചു. കാർഗിൽ എക്യുപ്മെന്റ്സ് എം.ഡി എം.ഒ. വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ. മുരളീധർ അധ്യക്ഷതവഹിച്ചു. ദസറഹള്ളി എം.എൽ.എ എസ്. മുനിരാജു മുഖ്യാതിഥി ആയി. ജാലഹള്ളി ദോസ്തി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എവർഷൈൻ കൊണ്ടോട്ടി ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം ജെ.ആർ.പി ആഡ് മാസും മൂന്നാം സ്ഥാനം ബ്രദേഴ്സ് പറവൂർ കണ്ണൂരും നാലാം സ്ഥാനം സുൽത്താൻ ബോയ്സ് വയനാടും നേടി. ഒന്നാം സ്ഥാനക്കാർക്ക് കാർഗിൽ എക്യുപ്മെന്റസ് (എം.ഒ. വർഗീസ്) സ്പോൺസർ ചെയ്ത 1,00,000 രൂപയും റോളിങ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് ബെൻമ എൻജിനീയറിങ് (മാത്തുക്കുട്ടി ചെറിയാൻ) സ്പോൺസർ ചെയ്ത 50,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് ന്യൂട്രി ചിക്കൻ (രാമചന്ദ്രൻ) സ്പോൺസർ ചെയ്ത 25,000 രൂപയും ട്രോഫിയും നാലാം സ്ഥാനക്കാർക്ക് ആടൂ ഗ്രാഫിക്സ് (കെ.പി. അശോകൻ) സ്പോൺസർ ചെയ്ത 10,000 രൂപയും ട്രോഫിയും നൽകി. കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ മെംബേഴ്സ് വെൽഫെയർ അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റി മത്സരം നിയന്ത്രിച്ചു. സമാജം സെക്രട്ടറി അജിത്കുമാർ, വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ചെറിയാൻ, ട്രഷറർ ബിജു ജേക്കബ്, രാമചന്ദ്രൻ, കെ.പി. അശോകൻ, ജോയിന്റ് സെക്രട്ടറി സി.പി. മുരളി, വിശ്വനാഥൻ നായർ, ജോയിന്റ് ട്രഷറർ ശിവപ്രസാദ്, കൺവീനർമാരായ കവി രാജ്, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.