എ.​ഐ.​കെ.​എം.​സി.​സി ബാം​ഗ്ലൂ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന ശി​ൽ​പ​ശാ​ല മു​സ്‌​ലിം ലീ​ഗ് വ​യ​നാ​ട് ജി​ല്ല സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

രാഷ്ട്രീയ ബോധമുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത്- ഷാഫി ചാലിയം

ബംഗളൂരു: രാഷ്ട്രീയ അവബോധമുള്ള സമൂഹ സൃഷ്ടിയിലൂടെ മാത്രമേ രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുകയുള്ളൂ എന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പറഞ്ഞു. ആ സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത്. സ്വത്വത്തെ തിരിച്ചറിഞ്ഞുള്ള പ്രവർത്തനങ്ങൾക്കേ നിലനിൽപുള്ളൂ. ഡോ. ബി.ആർ. അംബേദ്കറിനെ ഭരണഘടന അസംബ്ലിയിലെത്തിച്ചതടക്കം ഈ തിരിച്ചറിവിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന മൈൻഡ് ട്യൂൺ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് അമ്പലവയൽ ഇവോറ റിസോർട്ടിൽ നടന്ന പരിപാടി മുസ്‍ലിം ലീഗ് വയനാട് ജില്ല സെക്രട്ടറി ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എ.ഐ.കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ടി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഡോ എം.എ. അമീറലി വിഷയാവതരണം നടത്തി. മൈൻഡ് ട്യൂൺ സെഷൻ ട്രെയിനർ എസ്.വി. മുഹമ്മദലി നേതൃത്വം നൽകി.

എ.ഐ.കെ.എം സി.സി സെൻട്രൽ കമ്മിറ്റി- എസ്.ടി.സി.എച്ച് കമ്മിറ്റി അംഗങ്ങൾ, ഏരിയ പ്രതിനിധികൾ ഉൾപ്പെടെ 60 പേർ പങ്കെടുത്തു. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതവും വി.കെ. നാസർ നന്ദിയും പറഞ്ഞു. ബുധനാഴ്ച നീലഗിരി കോളജിൽ നടക്കുന്ന സമാപന പരിപാടിക്ക് ഡോ. റാഷിദ് ഗസ്സാലി നേതൃത്വം നൽകും.

Tags:    
News Summary - A politically conscious society is the country's wealth - Shafi Chaliyam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.