മൃഗാശുപത്രിയിൽ കുരങ്ങിന് ചികിത്സ നൽകുന്നു
ബംഗളൂരു: ബാഗൽകോട്ട് ജില്ലയിലെ മൃഗാശുപത്രിയിൽ കുരങ്ങ് സ്വയം എത്തി ചികിത്സ നേടി മടങ്ങിയത് കൗതുകകരമായി. ഇൽക്കൽ താലൂക്കിൽ ഗുഡൂരിലെ എസ്.സി വെറ്ററിനറി ആശുപത്രിയിലാണ് അസാധാരണ സംഭവം നടന്നത്.
കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ കുരങ്ങ് വേദനയുള്ള ഭാഗം ആംഗ്യത്തിലൂടെ കാണിച്ചു നൽകുകയായിരുന്നെന്ന് വെറ്ററിനറി ഇൻസ്പെക്ടർ ഡോ. ജിജി ബില്ലോർ പറഞ്ഞു. കുരങ്ങിന്റെ പിൻഭാഗത്തായിരുന്നു വേദന.
തുടർന്ന് ഡോക്ടർ പരിശോധന നടത്തി ചികിത്സ നൽകി. ആവശ്യമായ വൈദ്യസഹായം ലഭിച്ച ശേഷം കുരങ്ങ് അൽപം വിശ്രമിച്ച് ശാന്തമായി ആശുപത്രി വിട്ടുവെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. കുരങ്ങിന്റെ പ്രായോഗികബുദ്ധിയുടെ ഉദാഹരണമായാണ് സംഭവത്തെ വിലയിരുത്തുന്നത്. ഡോ. ബില്ലോറിന്റെ സമയോചിതമായ ഇടപെടലിനും വ്യാപക പ്രശംസ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.