മംഗളൂരു: കഴിഞ്ഞ രണ്ടര മാസത്തിനിടെ പ്രകൃതിക്ഷോഭത്തിൽ ദക്ഷിണ കന്നട ജില്ലയിൽ 911 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ഏപ്രിൽ ഒന്നിനും ജൂൺ 18നും ഇടയിൽ 829 വീടുകൾ ഭാഗികമായും 82 വീടുകൾ പൂർണമായും തകർന്നതായി അതോറിറ്റി അറിയിച്ചു. ഇതിൽ പൂർണമായി തകർന്ന രണ്ട് വീടുകൾ ഉൾപ്പെടെ 126 എണ്ണം ജൂൺ മാസത്തിൽ മാത്രം നശിച്ചു. ഏപ്രിൽ, മേയ് മാസങ്ങളിലായി 705 വീടുകൾ ഭാഗികമായും 80 വീടുകൾ പൂർണമായും തകർന്നു.
പാർപ്പിട നഷ്ടങ്ങൾക്കുപുറമേ, കാർഷിക, പൂന്തോട്ട കൃഷിഭൂമികളും നശിച്ചു. ഈ കാലയളവിൽ മഴയിൽ 5.38 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന തോട്ടവിളകളും 2.43 ഹെക്ടറിൽ കൂടുതലുള്ള കാർഷിക വിളകളും നശിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.