ബംഗളൂരു: സ്വകാര്യപങ്കാളിത്തത്തിൽ നഗരത്തിൽ 530 ഇ-ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുമെന്ന് ബെസ്കോം. ബംഗളൂരു അർബനിൽ 150, ബംഗളൂരു റൂറൽ, മൈസൂരു, ശിവമൊഗ്ഗ, ബെളഗാവി എന്നിവിടങ്ങളിൽ 75, ദക്ഷിണകന്നട, ഹാസൻ, ചിക്കമഗളൂരു, ഹാവേരി എന്നിവിടങ്ങളിൽ 20 സ്റ്റേഷനുകളുമാണ് സ്ഥാപിക്കുക. സർക്കാർ അധീനതയിലുള്ള സ്ഥലത്താണ് സ്റ്റേഷനുകൾ സ്ഥാപിക്കുക. നടത്തിപ്പ് ചുമതല 10 വർഷത്തേക്ക് സ്വകാര്യ ഏജൻസിക്ക് നൽകും. നിലവിൽ ബെസ്കോമിന്റെ നിയന്ത്രണത്തിൽ 320 ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.