Posted On
date_range Updated On
date_range 3900 കോടിയുടെ 73 പദ്ധതികൾക്ക് സർക്കാർ അനുമതി
ബംഗളൂരു: കർണാടകയിൽ 3935.52 കോടിയുടെ 73 പദ്ധതികൾക്ക് സംസ്ഥാനത്തിന്റെ ഏകജാലക ക്ലിയറൻസ് കമ്മിറ്റി അനുമതി നൽകി. വ്യവസായമന്ത്രി എം.ബി. പാട്ടീൽ നേതൃത്വം നൽകുന്നതാണ് കമ്മിറ്റി. 73 പദ്ധതികൾ വഴി 15,000 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബംഗളൂരു ആസ്ഥാനമായ ഇ.ടി.എൽ സെക്യുർ സ്പേസ് ലിമിറ്റഡ് 490.5 കോടിയുടെയും ധാഷ് പി.വി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് 346.35 കോടിയുടെയും പദ്ധതികളാണ് ഇവയിൽ പ്രധാനപ്പെട്ടത്. മറ്റു പദ്ധതികളിൽ മിക്കതും വടക്കൻ കർണാടകയിലെ മേഖലകളിലാണെന്ന് മന്ത്രി എം.ബി. പാട്ടീൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.