മ​ല​ബാ​ർ മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ല്‍നി​ന്ന്

വി​ദ്യ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ മാ​ർ​ഗ​രേ​ഖ​യു​മാ​യി എം.​എം.​എ

ബം​ഗ​ളൂ​രു: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ൾ വ​ഴി പു​തി​യ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നും എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​രേ​ഖ​ക​ൾ ത​യാ​റാ​ക്കാ​നും പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ൻ.​എ. മു​ഹ​മ്മ​ദി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ല​ബാ​ർ മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ച​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ് അ​റി​യി​ച്ചു.

നീ​ല​സാ​ന്ദ്ര​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി വ​രു​ന്ന 27 വീ​ടു​ക​ൾ ഉ​ട​ൻ അ​ര്‍ഹ​ത​പ്പെ​ട്ട​വ​ര്‍ക്ക് സ​മ​ർ​പ്പി​ക്കും. ഇ​തി​നാ​യി ല​ഭി​ച്ച അ​പേ​ക്ഷ​ക​ളു​ടെ സ​ർ​വേ ന​ട​പ​ടി ഉ​ട​ൻ ആ​രം​ഭി​ക്കും. മൈ​സൂ​ർ റോ​ഡി​ൽ പ​ണി പൂ​ർ​ത്തി​യാ​യ ക്ര​സ​ന്റ് സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ന്റെ മൂ​ന്നാ​മ​ത്തെ ബ്ലോ​ക്കി​ന്റെ ഉ​ദ്ഘാ​ട​ന​വും ഉ​ട​ൻ നി​ര്‍വ​ഹി​ക്കും. കെ ​എ​ച്ച് ഫാ​റൂ​ഖ്, അ​ഡ്വ.​പി ഉ​സ്‌​മാ​ൻ, മു​ഹ​മ്മ​ദ് ത​ൻ​വീ​ർ, പി.​എം അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി, ശം​സു​ദ്ദീ​ൻ കൂ​ടാ​ളി, സു​ബൈ​ർ കാ​യ​ക്കൊ​ടി, മു​ഹ​മ്മ​ദ്‌ മൗ​ല​വി, അ​യാ​സ്‌, ടി.​സി. ഷ​ബീ​ർ, എം.​സി. ഹ​നീ​ഫ്‌ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - MMA with new guidelines for educational activities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.