ബംഗളൂരു: ഹൈദരബാദിൽ മാമ്പഴം കഴിച്ചതിനെ തുടർന്ന് അസുഖം ബാധിച്ച് ബീദർ ജില്ലയിലെ രണ്ട് കൗമാരക്കാരായ സഹോദരിമാർ മരിച്ചു. മൂത്ത സഹോദരിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നു ഔറാദ് താലൂക്കിലെ ഷെംബെല്ലി ഗ്രാമത്തിൽ താമസിക്കുന്ന ഭവാനി മൈത്രേ (17), സഹോദരി സന്ധ്യാറാണി മൈത്രേ (14) എന്നിവരാണ് മരിച്ചത്. മൂത്ത സഹോദരി വിജയശ്രീ മൈത്രേ (19) ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച കുടുംബം വീട്ടിൽ അത്താഴത്തിന് പിറകെ ബന്ധുക്കൾ കൊണ്ടുവന്ന മാമ്പഴം കഴിച്ചതായി പറയുന്നു. തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി. നില വഷളായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭവാനിയും സന്ധ്യാറാണിയും ചികിത്സക്കിടെ മരിച്ചു. വിജയശ്രീ ഗുരുതര നിലയിലാണ്. ഹൈദരബാദിലെ നാരായൺഗുഡ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.